തിരുവനന്തപുരം കൈവിട്ടതിന്റെ വിറയലിൽ സിപിഎം...
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടതിന്റെ ആഘാതത്തിലാണ് സിപിഎം. പതിറ്റാണ്ടുകളായി തങ്ങളുടെ കോട്ടയായിരുന്ന തിരുവനന്തപുരത്ത് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത് സിപിഎമ്മിനെ വലിയ രീതിയിൽ ഉലച്ചിരിക്കുകയാണ്.
മേയർ തിരഞ്ഞെടുപ്പിൽ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിപിഎം. സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നും അതിനാൽ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നുമാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ, രാഷ്ട്രീയ പരാജയത്തിന്റെ അസഹിഷ്ണുതയാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്ന വിമർശനം ബിജെപി ഉയർത്തുന്നു. സ്വതന്ത്ര അംഗം പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 എന്ന ഭൂരിപക്ഷ സംഖ്യ തികച്ചാണ് ബിജെപി അധികാരം പിടിച്ചത്.
കഴിഞ്ഞ ഭരണകാലത്തെ അഴിമതികൾ പുറത്തുവരുമെന്ന ഭയമാണ് സിപിഎമ്മിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നും പറയപ്പെടുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ എസ്സി/എസ്ടി ഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനങ്ങൾ, കെട്ടിട നികുതി തട്ടിപ്പ് തുടങ്ങിയവയിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാർ ഇതിനോടകം തന്നെ പുതിയ മേയർക്ക് പരാതി നൽകിക്കഴിഞ്ഞു. തുടർച്ചയായ അഴിമതി ഭരണമാണ് സിപിഎമ്മിന് തിരുവനന്തപുരം നഷ്ടമാകാൻ കാരണമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
CPM Shaken After Losing Thiruvananthapuram Corporation
The CPM is in deep distress after losing control of the Thiruvananthapuram Corporation, a stronghold they held for decades. The historic victory of the BJP in the capital city has dealt a significant political blow to the party.
In response to the defeat, the CPM is preparing for a legal battle, alleging procedural violations during the Mayor’s election. They claim that 20 members violated rules during the swearing-in and are demanding a re-poll. However, critics argue that this move stems from political intolerance following their defeat. The BJP secured power by reaching the majority mark of 51 with the support of independent member Pattoor Radhakrishnan.
There is also a growing sentiment that the CPM’s legal maneuvers are driven by the fear of past corruption scandals coming to light. A formal complaint has already been submitted to the new Mayor, V.V. Rajesh, by former Congress councilor Sreekumar, seeking a comprehensive probe into scams during former Mayor Arya Rajendra’s tenure, including the SC/ST fund fraud, backdoor appointments, and property tax irregularities. The general consensus is that persistent corruption led to the CPM’s downfall in the Corporation.
Get the latest Malayalam news from Kerala and across India on ZAG NEWS. Stay updated with verified reports, trending headlines, and live updates every minute.
Subscribe to ZAG NEWS – Get Malayalam Breaking News, Kerala Updates & Viral Videos
Don’t miss a single update! 📢
Follow ZAG NEWS on YouTube, Facebook, Instagram, and X (Twitter) for the latest Malayalam news, Kerala politics, cinema trends, and viral shorts.
Join our growing Malayalam news community and stay ahead with every breaking story!
